National Education Day – 11 November

വിദ്യാധനം സർവ്വധനാൽ പ്രധാനം

Education Imparted by heart can bring revolution in the society

Maulana Abul Kalam Azad
National Education Day - 11 November

ഇന്ന് നവംബർ 11. വിദ്യാഭ്യാസമെന്ന മൂർച്ചയേറിയ ആയുധവും ഏറ്റവും മൂല്യമേറിയ ധനവും ആർജ്ജിക്കേണ്ട ആവശ്യകതയെ ഉയർത്തികാട്ടുന്ന ദിനം. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും പ്രാഥമിക വിദ്യാഭ്യാസ വാദിയുമായിരുന്ന മൗലാനാ അബ്ദുൾ കലാം ആസാദിന്റെ ജന്മദിനം.
1947 മുതൽ 1958 വരെ രണ്ടു തവണ വിദ്യാഭ്യാസ മന്ത്രിപദം അലങ്കരിച്ച അദ്ദേഹം 1888 നവംബർ 11ന് മക്കയിലാണ് ജനിച്ചത്. 14 വയസ്സു വരെയുള്ള കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കേണ്ടതിന്റെ ആവശ്യകതയെ ഏറ്റവും അധികം ഉയർത്തികാട്ടിയ അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനി, പത്രപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശോഭിച്ചു. യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന് രൂപം നൽകിയതും, സെക്കണ്ടറി എഡ്യൂക്കേഷൻ കമ്മീഷൻ നിയമിച്ചതും, ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ സ്ഥാപിച്ചതും, എന്തിനേറെ ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തി നിൽക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന ആശയവ് അദ്ദേഹത്തിന്റെ സംഭാവനയാണ്.
വിദ്യാഭ്യാസമെന്നത് വ്യക്തികേന്ദ്രീകൃതവും ഒപ്പംതന്നെ സാമൂഹികവും ആണെന്നു വേണം പറയുവാൻ. ഓരോ വിദ്യാലയവും വിദ്യ അഭ്യസിക്കുന്ന സ്ഥലവും വൈവിധ്യങ്ങൾ കണ്ടുമുട്ടിനിടവുമാണ്. ഒരു വ്യക്തി വിദ്യ അഭ്യസിക്കുന്നത് വഴി ശക്തമായ ഒരു വ്യക്തിത്വം ഉണ്ടാകുന്നു. ശകതമായ ഒരു കുടുംബവും ശക്തമായ ഒരു സമൂഹവും ശക്തമായ ഒരു സംസ്കാരവും എന്തിനേറെ അതിശക്തമായ ഒരു രാജ്യത്തേയും ജനതയെയുമാണ് വിദ്യാഭ്യാസം സൃഷ്ടിക്കുന്നത്.
വിദ്യാഭ്യാസത്തോടുള്ള ഭാരതീയരുടെ മനോഭാവവും, വിദ്യാഭ്യാസത്തിനു ഇവിടെയുള്ള പ്രാധാന്യവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. 1881ലെ 4.32% സാക്ഷരതാനിരക്കിൽ നിന്നും 2011ലെ 79.31%ത്തിലേക്കുള്ള കുതിച്ചുചാട്ടവും, അതിൽ തന്നെ 7 വയസ്സിനും 10 വയസ്സിനുമിടയിലുള്ള 75% കുട്ടികളും സാക്ഷരത കൈവരിച്ചവരാണ് എന്നതും അഭിമാനകരമാണ്.
വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടുന്നതിലും ഒരു വിദ്യാർത്ഥിയെ പടുത്തുയർത്തുന്നതിലും സർക്കാരുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. 2009ൽ നിലവിൽ വന്ന സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്നത് വഴി വിദ്യാഭ്യാസത്തിനു ഇന്ത്യയിലുള്ള പ്രാധാന്യം എത്രത്തോളളമാണെന്നു ചൂണ്ടിക്കാട്ടുന്നു. ഉച്ചഭക്ഷണവും, സൗജന്യ യൂണിഫോമും, സൗജന്യ പാഠപുസ്തകവും നല്കുന്നതുവഴി കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു.രാജ്യാന്തര നിലവാരത്തിലേക്ക്  സർക്കാർ സ്കൂളുകൾ ഉയരുന്നതുവഴി മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കാനും സാധിക്കുന്നു. എന്നിരുന്നാലും 2011 – 2015 കാലഘട്ടത്തിൽ ഇന്ത്യയിലെ 20ഓളം സംസ്ഥാനങ്ങളിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ എണ്ണത്തിൽ ഉണ്ടായ 13 മില്യൺ കുറവും, ഇതേ കാലയളവിൽ സ്വകാര്യ മേഖലയിലെ വിദ്യയാലയങ്ങളിൽ ഉണ്ടായ 17.5 മില്യൺ വർദ്ധനവും പൊതുവിദ്യാലയങ്ങളുടെ തകർച്ചയില്ലെക്കും അവ കൂടുതൽ മെച്ചപ്പെട്ടതാക്കേണ്ട ആവശ്യകതയിലേക്കുമാണ് വിരൽചൂണ്ടുന്നത്.
വിദ്യാഭ്യാസ ദിനമെന്നത് കേവലം വിദ്യാർത്ഥികളിലേക്ക് മാത്രം ഒതുങ്ങുന്നതല്ല… ഒരർത്ഥത്തിൽ നാമോരോരുതരുടെയും ദിനമാണ്, കാരണം ഓരോ ദിനവും നാം അറിവ് നേടിക്കൊണ്ടിരിക്കുയാണ്. അറിവ് അവസാനിക്കുന്നുമില്ല

References:
https://www.business-standard.com/article/current-affairs/private-schools-gain-17-mn-students-in-5-yrs-govt-schools-lose-13-mn-117041700073_1.html https://www.wikipedia.org/
RTI Act 2005

Next Post: https://marianpulse.mariancollege.org/inauguration-of-bibliophile-club/