മാനുഷിക മൂല്യങ്ങൾ അൽപ്പമെങ്കിലും ബാക്കിയുള്ള…ചെറിയ ഭ്രാന്തൊക്കെ ഉള്ള ഒരു സാധാരണ മനസ്സുമതി നമ്മുടെ പരിമിതികളെ കണ്ടില്ലെന്ന് നടിക്കാനും സമൂഹത്തിനായി എന്തെങ്കിലും ഒക്കെ ചെയ്യാനും.

പാലാ മരിയ സദനിലെ അന്തേവാസികളോടൊപ്പമായിരുന്നു മരിയൻ കോളേജിലെ 16 എൻ. എസ്. എസ് വോളന്റിയർമ്മാരും  അവധിക്കാലത്തെ ചെറിയൊരു സമയം ചിലവഴിച്ചത്.

തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർ, നാടും വീടും വിട്ടെറങ്ങിയവർ വീട്ടുകാരാലും നാട്ടുകാരാലും ഉപേഷിക്കപ്പെട്ടവർ, മാനസികരോഗികൾ പലവിധ ചൂഷങ്ങൾക്കിരയായവർ, അവരുടെ മക്കൾ, മാനസിക വിഭ്രാന്തിയിൽ നിന്ന് പൂർണ സഖ്യം പ്രാപിച്ചിട്ടും സ്വഭാനത്തിലേയ്ക്ക് തിരികെപോകാത്തവർ അല്ലെങ്കിൽ സ്വന്തക്കാരും ബന്ധക്കാരും സ്വീകരിക്കാത്തവർ, അവിടെ സേവന മനുഷ്ഠിക്കുന്നവർ, മരിയ സദനത്തിന്റെ സ്ഥാപകൻ ശ്രീ. സന്തോഷ് ജോസഫും അദ്ദേഹത്തിന്റെ ഭാര്യയും അഞ്ചു മക്കളും ഇവരൊക്കെ ആണ് ഈ കുടുംബത്തിലെ അംഗങ്ങൾ. ഞങ്ങൾ ചെന്ന അന്ന് അതായത് മേയ് എട്ടിന് അവിടുത്തെ അന്തേവാസികൾ 311 പേർ ആരുന്നു.. പിറ്റേന്ന് അത് 312 ആയി.പാലയിലും പരിസര പ്രദേശങ്ങളിലും യാചകരെയോ നിർധനരേയോ കാണാനില്ലെങ്കിൽ അത് ശ്രീ. സന്തോഷ് ജോസഫിന്റെ സുശ്രുഷാ മനോഭാവം ഒന്നുകൊണ്ടു മാത്രമാണ്.

ഒരുപാടൊന്നും കായികമായി അദ്ധ്വാനിക്കാൻ കഴിഞ്ഞില്ലെങ്കിലും..മരിയസദനിൽ ചിലവഴിച്ച ഓരോ നിമിഷങ്ങളും ജീവിതത്തിൽ ഒരു മുതൽ കൂട്ടാകുമെന്നു പ്രതീക്ഷിക്കുന്നു.