നമ്മുടെ കോളേജിലെ രാജി മിസിന്റെ കരുതലിൽ ജിസ്മി മോൾക്കും കുടുംബത്തിനും ഇനി പുതിയ വീടിന്റെ തണൽ. 
നമ്മുടെ ഓഫീസിലെ സെബാസ്റ്റ്യൻ ചേട്ടന്റെ ഭാര്യയും സ്വരാജ് മുരിക്കാട്ടുകുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകയുമായ ലിൻസി മിസിന്റെയും, രാജി മിസിന്റെയും നേതൃത്വത്തിൽ ഒരുപാട് സുമനസുകൾ ചേർന്നപ്പോൾ ഒരു മൂന്നാം ക്ലാസുകാരിയുടെ വീടെന്ന സ്വപ്നം ചിറകുവിരിച്ചു.