കുട്ടിക്കാനം മരിയൻ കോളേജ് രണ്ടാം വർഷ BCA വിദ്യാർത്ഥികൾ കോളേജ് എക്സ്റ്റൻഷൻ ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ, പൊതുജനങ്ങൾക്ക് ഇന്റർനെറ്റ് മുഖേനയുള്ള വിവിധ വനങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ സംഘടിപ്പിക്കുന്നു .
“മരിയ ജ്യോതി 2019” എന്ന പേരിലുള്ള ഈ സംരംഭത്തിൻറെ ആദ്യ ക്ലാസ് ഈ ശനിയാഴ്ച്ച (03-08-2019) രാവിലെ 10 മുതൽ 1മണി വരെ മരിയൻ കോളേജ് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തുന്നു.
അനുദിന ജീവിതത്തിൽ ഏറ്റവും ഉപകാരപ്പെടുന്ന നൂതന ബാങ്കിംഗ് / സർക്കാർ ഓൺലൈൻ സേവനങ്ങളെ കുറിച്ചും അവ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ചും, പൊതു ജനങ്ങൾക്ക് മനസിലാക്കികൊടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. താഴെ പറയുന്ന വിഷയങ്ങളെ കുറിച്ചാണ് ക്ലാസ് എടുക്കാൻ ഉദ്ദേശിക്കുന്നത്
1)ഓൺലൈൻ ബിൽ പേയ്മെന്റ്:
കറന്റ് ബില്ല് ഫോൺ ബില്ല്, TV റിചാർജ് തുടങ്ങിയവ എങ്ങനെ  ഓൺലൈനായി നടത്താമെന്നു വിവരിക്കുന്നു.
2) ഓൺലൈൻ സർവീസുകൾ :
ഗവണ്മെന്റ സൈറ്റുകളായ kerala.gov.in , Google Tools, ഓൺലൈൻ ബുക്കിംഗ് എന്നിവ പരിചയപ്പെടുത്തുന്നു.
3) ഓൺലൈൻ ഫണ്ട് ട്രാൻസ്ഫർ :
ഓൺലൈൻ പണമിടപാടുകൾക്കു സഹായിക്കുന്ന അപ്ലിക്കേഷനുകളായ Google Play, PhonePe, Paytm മുതലായവ പരിചയപ്പെടുത്തുന്നു
4) ഓൺലൈൻ ഷോപ്പിംഗ്:
Amazon , Flipkart മുതലായവ വഴി എങ്ങനെ കുറഞ്ഞ നിരക്കിൽ അവശ്യ സാധനങ്ങൾ വാങ്ങാമെന്നും കാണിക്കുന്നു.
5) സോഷ്യൽ മീഡിയ:
Facebook, Whatsapp എന്നിവ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്ന് വിവരിക്കുന്നു.
പ്രസ്തുത ക്ലാസുകളിലേക്ക് ഏവരെയും ഹൃദയപൂർവം ക്ഷണിക്കുന്നു ..
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
Ph: 9074682303