ഡൽഹി മെട്രോ റയിൽ കോർപറേഷൻ ലിമിറ്റഡ് വിവിധ എക്സിക്യ‌ൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1509 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 25
യോഗ്യത ചുവടെ.
അസിസ്റ്റന്റ് മാനേജർ / ഫിനാൻസ് : കുറഞ്ഞത് 50% മാര്‍ക്കോ ടെ സിഎ / ഐസിഡബ്ല്യുഎ, ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം SAP / ERP അറിവുളളവർക്കു മുൻഗണന
സ്റ്റേഷൻ കൺട്രോളർ / ട്രെയിൻ ഓപറേറ്റർ : ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ (ഇലക്ട്രിക്കൽ / ഇലക്ട്രോണിക് / തത്തുല്യം) അല്ലെങ്കിൽ ബിഎസ്.സി Hons(ഫിസിക്സ് / കെമിസ്ട്രി / മാത്തമാറ്റിക്സ്)
കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ് : മൂന്ന് / നാലു വർഷത്തെ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം (കുറഞ്ഞത് ആറു വർഷത്തെ കംപ്യൂട്ടർ ആപ‌്ലിക്കേഷൻ കോഴ്സ് സർട്ടിഫിക്കേറ്റ്).
ജൂനിയർ എൻജിനീയർ / ഇലക്ട്രിക്കൽ : ഇലക്ട്രിക്കൽ / തത്തുല്യ ട്രേഡിൽ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ.
ജൂനിയർ എൻജിനീയര്‍ / ഇലക്ട്രോണിക്സ് : ഇലക്ട്രോണി ക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / തത്തു ല്യ ട്രേഡിൽ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ.
ജൂനിയർ എൻജിനീയർ / മെക്കാനിക്കൽ: മെക്കാനിക്കൽ / തത്തുല്യ ട്രേ‍ഡിൽ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ.
ജൂനിയർ എന്‍ജിനീയർ / സിവിൽ : സിവിൽ / തത്തുല്യ ട്രേ‍ഡിൽ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ.
ഓഫിസ് അസിസ്റ്റന്റ് : ബിഎ / ബിഎസ്.സി / ബികോം
അക്കൗണ്ട് അസിസ്റ്റന്റ് : ബികോം.
സ്റ്റെനോഗ്രാഫർ: ബിരുദം, ഓഫിസ് മാനേജ്മെന്റ് ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് / തത്തുല്യത്തിൽ ഒരു വർഷത്തെ കോഴ്സ്, ഇംഗ്ലീഷ് ഷോർട്ട് ഹാൻഡിൽ മിനിറ്റിൽ 80 വാക്കു വേഗം.
ഹിന്ദി ഷോർട്ട് ഹാൻഡ് / ടൈപ്പിങ് പ്രാവീണ്യം അഭിലഷണീ യം
മെയ്ന്റെയ്നർ : ബന്ധപ്പെട്ട ട്രേഡിൽ (ഇലക്ട്രീഷൻ, ഫിറ്റർ, ഇലക്ട്രോണിക് മെക്കാനിക്ക്, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്ക്) ഐടിഐ (എൻസിവിടി / എസ്.സിവിടി)
അപേക്ഷാ ഫീസ് : 400 രൂപ, പട്ടികവിഭാഗം, വികലാംഗർക്ക് 150 രൂപ മതി.
സിസ്റ്റം ജഡനറേറ്റഡ് ബാങ്ക് ചലാൻ ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയിൽ (DMRC Account No. 33700092265) ഫീസടയ്ക്കാം.
വിശദവിവരങ്ങൾക്ക് delhimetrorail.com എന്ന വെബ്സൈറ്റ് കാണുക. വിജ്ഞാപനം മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.