ഇന്ത്യയിലെ ബിസിനസ് സ്കൂളുകളിൽ മികവിന്റെ പര്യായമെന്നു കരുതി വരുന്ന ഐഐെഎമ്മുകളിലെ പ്രവേശനത്തിനുളള മത്സരപ്പരീക്ഷയായ ക്യാറ്റിന് (CAT 2015: കോമൺ അഡ്മിഷന്‍ ടെസ്റ്റ്) ഓഗസ്റ്റ് ആറു മുതൽ സെപ്റ്റംബർ 20 വരെ www.iimcat.ac.in എന്ന വെബ് സൈറ്റിൽ റജിസ്റ്റര്‍ ചെയ്യാം. ഇതിനുളള വിശദനിർദേശങ്ങൾ സൈറ്റിൽ കിട്ടും. റജിസ്‌ട്രേഷൻ ഫീ 1600 രൂപ. പട്ടിക, വികലാംഗവിഭാഗക്കാർ-800 രൂപ. ഇത് അടയ്ക്കാൻ കാര്‍ഡോ നെറ്റ്ബാങ്കിങോ തന്നെ വേണം. എത്ര സ്ഥാപനങ്ങളിലേക്കു ശ്രമിക്കുന്നവരും ഈ തുകയടച്ചാൽ മതി. സൈറ്റിൽ നിന്ന് ഒക്ടോബർ 15 മുതൽ അഡ്മിറ്റ് കാർ‍ഡ് ഡൗൺലോഡ് ചെയ്യാം. ടെസ്റ്റ് നവംബർ 29 ന് രണ്ടു സെഷ നുകളിലായി നടത്തും. ജനുവരി രണ്ടാം വാരം പരീക്ഷാഫലം വരും.
 കൂടുതൽ വിവരങ്ങൾക്കും സംശയപരിഹാരത്തിനും Convener CAT 2015, CAT Centre 2015,C/o IIM Ahmedabad, Vastrapur, Ahmedabad 380 015; Ph: 079-66324633; Help Desk: 1800 2660 207; email: cat2015@iimahd.ernet.in; വെബ് :www.iim,cat.zc.in