കോട്ടയം∙ എംജി സർവകലാശാലയുടെ പരീക്ഷകളിൽ ഓരോ വർഷവും കോപ്പിയടിച്ചതിനു പിടിക്കപ്പെട്ടു പുറത്താക്കപ്പെടുന്നത് അഞ്ഞൂറോളം വിദ്യാർഥികൾ. പിടിക്കപ്പെട്ടിട്ടും ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യാത്തതിനാൽ വഴുതിപ്പോകുന്നവർ ഇതിന്റെ ഇരട്ടിയോളം വരുരം. മുമ്പ് ഡെസ്കിലും ബെഞ്ചിലും കൈവെള്ളയിലും തുണ്ടുപേപ്പറിലുമായി ഒതുങ്ങിനിന്നിരുന്ന കോപ്പിയടി ഇന്ന് ന്യൂജനറേഷൻ സ്റ്റൈലിലേക്കു മാറിയെന്നു മാത്രം. ചെങ്ങളത്ത് ഒരു വിദ്യാർത്ഥി സ്മാർട് വാച്ചുമായെത്തിയാണ് കോപ്പിയടിക്കാൻ ശ്രമിച്ചത്. എംജി സർവകലാശാലയുടെ ഔദ്യോഗിക കണക്കനുസരിച്ച് പ്രതിവർഷം മിനിമം 200 കോപ്പിയടി കേസെങ്കിലും സിൻഡിക്കേറ്റിന്റെ പരിഗണനയിൽ വരാറുണ്ട്. ഒരുവർഷം കുറഞ്ഞത് 10 സിൻഡിക്കറ്റുകൾ ചേരുന്ന എംജി സർവകലാശാലയിൽ ഓരേതവണയും 20 കസേുകൾ തീർപ്പാക്കുന്നു. പ്രതിവർഷം ശരാശരി 200-500 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ റിപ്പോർട്ട് ചെയ്യാത്ത കേസുകളാണ് ഏറെയും പരീക്ഷാഹാളിൽ 30 വിദ്യാർത്ഥികൾക്ക് ഒരു ഇൻവിജിലേറ്റർ വേണമെന്നാണു ചട്ടം. പലപ്പോളും 60 കുട്ടികൾക്കു വരെയാണ് ഒരു ഇൻവിജിലേറ്റർ കാവലിരിക്കുന്നത്. ഇൻവിജിലേറ്റർ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കിടയിലൂടെയും നടക്കണം. ചീഫ്സൂപ്രണ്ട് ഇടയ്ക്കിടെ ഹാൾ സന്ദർശിക്കുകയും വേണം. ഇതു പലപ്പോഴും നടക്കാറില്ല.

വിലക്ക് പരീക്ഷയ്ക്കും പ്രവേശനത്തിനും
കോപ്പിയടി പിടിച്ചാൽ കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് ഒരുവർഷം മുതൽ ആറുവർഷം വരെ വിലക്കേർപ്പടെുത്താൽ സർവകലാശാലയ്ക്കു കഴിയും. കോപ്പിയടിച്ചു പിടിക്കപ്പെടുന്നതിനൊപ്പം ഇൻവിജിലേറ്ററെ കയ്യേറ്റം ചെയ്യുക, അസഭ്യം പറയുക തുടങ്ങിയ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കും. ഇതോടൊപ്പം അന്വേഷണ കാലയളവിൽ സർവകലാശാലയുടെ പരീക്ഷകൾ എഴുതാനോ കോഴ്സുകളിൽ പ്രവേശനം നേടാനോ സാധിക്കില്ല. സിൻഡിക്കേറ്റ് അന്തിമശിക്ഷ നിർണയിക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ വിദ്യാർത്ഥി ആ പരീക്ഷാ സീസണിൽ തന്റെ രജിസ്റ്റർ നമ്പരിൽ എഴുതിയ എല്ലാ പരീക്ഷകളും റദ്ദാക്കപ്പെടും.