Sunday, 4 December 2016

മരിയൻ റീ യൂസ് ഷോപ്പ്


(ഔട്ട് റീച്ച് ഫ്രണ്ട് ഇൻ നീഡിന്റെയും കെയ്റോസ് മാസികയുടെയും സഹകരണത്തോടു കൂടി )

2016 ന്റെ ക്രിസ്മസ് ദിനങ്ങളിൽ ഒരു നന്മയ്ക്ക് തുടക്കമിട്ടാലോ? 'മരിയൻ റീ യൂസ് ഷോപ്പ്'

നമ്മുടെ ഉപയോഗം കഴിഞ്ഞ, പക്ഷേ ഇനിയും ഉപയോഗിക്കാനാവുന്ന എത്രയോ സാധനങ്ങൾ നമ്മുടെ വീടുകളിലുണ്ട്. അതിനൊക്കെ ഒരു പുനരുപയോഗ സാദ്ധ്യത തേടിയാലോ.
അവയൊക്കെ മരിയൻ കോളജിലെ സി.എസ്.എം/ ജീസസ് യൂത്തിനെ ഏല്പിക്കൂ. ഞങ്ങളത് ആവശ്യക്കാരുടെ പക്കലെത്തിക്കാം.

ഇങ്ങനെ തുടങ്ങാം.

1 ഉപയോഗ യോഗ്യമായ വസ്ത്രങ്ങൾ - ഏത് പ്രായത്തിലുള്ളവരുടേതുമായിക്കൊള്ളട്ടെ. ഇനിയും ഉപയോഗിക്കാനാവുന്നതാവണം. കഴിയുമെങ്കിൽ അലക്കിത്തേച്ച് കൊണ്ടുവരിക.
2 ഉപയോഗിച്ച കളിപ്പാട്ടങ്ങൾ - തുടർന്നും ഉപയോഗിക്കാനാവുന്നതാവണം. പൊടി തുടച്ച് (കഴുകി) വൃത്തിയാക്കിക്കൊണ്ടുവരിക.
3 പുസ്തകങ്ങൾ, മാസികകൾ, സി.ഡികൾ - കീറിപ്പറിഞ്ഞതൊന്നും വേണ്ട. തല്ക്കാലം പാഠപുസ്തകങ്ങളും വേണ്ട. കഥയും, നോവലും ...... ഏതു ഭാഷയും ആയിക്കൊള്ളട്ടെ.

കൊണ്ടുവരേണ്ട തീയ്യതി - 2016 ഡിസംബർ 13 ചൊവ്വാഴ്ച

ആവശ്യമുണ്ട് - ഇക്കാര്യങ്ങളിൽ സഹായിക്കാൻ തയ്യാറുള്ള വോളന്റിയേഴ്സിനെ വേണം. പേരുകൾ നല്കാൻ സി.എസ്.എം ജീസസ് യൂത്ത് പ്രതിനിധികളെയോ മാത്തമാറ്റിക്സിലെ അസ്സനു ടീച്ചറിനെcയാ സമീപിക്കുക.

No comments:

Post a Comment