Tuesday, 18 August 2015

അംഗനവാടിയിന്‍ സ്‌നേഹത്തിന്റെ ബാലപാഠം നുകര്‍ന്ന്‌ എന്‍ എസ്‌ എസ്‌ മരിയന്‍ വോളന്റിയേഴ്‌സ്‌

വണ്ടിപ്പെരിയാര്‍:കുരുന്നുകളോടൊപ്പം ഓണാഘോഷ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ച്‌ കുട്ടിക്കാനം മരിയന്‍ കോളേജ്‌ എന്‍.എസ്‌.എസ്‌. വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ഥതരാവുന്നു.അംഗനവാടി കുട്ടികളോടെപ്പം ചിലവഴിച്ചാണ്‌ കോളേജിലെ ഓണാഘോഷ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചത്‌.പുതിയ തലമുറയില്‍പ്പെട്ട ആളുകള്‍ക്ക്‌ അംഗനവാടി എന്ന സര്‍ക്കാര്‍ സ്ഥാപനത്തെ കുറിച്ച്‌ അറിയുക പോലുമില്ല,മാത്രമല്ല കുട്ടികളെ അംഗനവാടിയില്‍ ചേര്‍ക്കുന്നത്‌ കുറച്ചിലായി കാണുന്ന കാലമാണ്‌ ഇന്നത്തെത്‌.മാത്രമല്ല അംഗനവാടി എന്നത്‌ മലയാളിക്ക്‌ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ.്‌ ഇവിടെയും അന്യസംസ്ഥനത്തില്‍ നിന്നും എത്തുന്ന കുരുന്നുകളാണ്‌ പഠിക്കാന്‍ എത്തുന്നത്‌. ഒരു നേരത്തെ ഭക്ഷണത്തിന വേണ്ടി മാത്രമാണ്‌ അന്യസംസ്ഥന തൊഴിലാളികളുടെ കുട്ടികള്‍ ഇവിടെ എത്തുന്നത്‌. കുട്ടികളില്‍ പലരും അംഗനവാടിയില്‍ നിന്നുമാണ്‌ ആദ്യ അക്ഷരം നുകരുന്നത്‌ പോലും എന്നാല്‍ ഇപ്പോഴത്തെ പുതിയ തലമുറയില്‍പ്പെട്ട കുട്ടികള്‍ പ്ലേയിന്‍ഗ്‌ സ്‌കൂളിലാണ്‌.അതിനാല്‍ തന്നെ പരസ്‌പര സ്‌നേഹം എന്താണെന്ന പോലും അറിയാതെയാണ്‌ കുട്ടികള്‍ വളര്‍ന്നു വരുന്നത്‌. അതിനാല്‍ തന്നെയാണ്‌ ഓണാഘോഷ പരിപാടികള്‍ ഈ സ്ഥാപനത്തില്‍ നടത്താം എന്ന തീരുമാനം എന്‍.എസ്‌.എസ്‌.വാളണ്ടിയര്‍മാര്‍ നിര്‍ദേശം വെക്കുന്നത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കോളേജിന്റെ ഓണാഘോഷ പരിപാടികളുടെ തുടക്കം ഇത്തവണ അംഗനവാടിയില്‍ നിന്നാവാം എന്നത്‌ കോളേജ്‌ എന്‍.എസ്‌.എസ്‌.പ്രോഗ്രാം ഓഫീസര്‍ ജോബി ബാബു തീരുമാനിച്ചത. തിങ്കളാഴ്‌ച്ച രാവിലെ എന്‍.എസ്‌.എസ്‌.പ്രധിനിധികളായ അകാഷ്‌ തോമസ്‌,ഡിമല്‍,എവ്‌ലിന്‍,തുടങ്ങിയവരടെ നേത്യത്വത്തിലള്ള പതിനഞ്ചോളം എന്‍.എസ്‌.എസ്‌.വാളണ്ടിയന്‍മാര്‍ രാവിലെ മുതല്‍ അംഗനവാടി കുരുന്നുകളോടൊപ്പം ചിലവഴിച്ചത്‌.അവര്‍ക്കൊപ്പം ഓണപ്പാട്ടുകള്‍ പാടിയും,ഓണ സമ്മാനം നല്‍കിയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്‌തുമാണ്‌ ഓണാഘോഷത്തിന തുടക്കം കുറിച്ചത്‌.എല്ലാ പരിപാടികള്‍ക്കും പ്രോഗ്രാം ഓഫീസര്‍ ജോബി ബാബു നത്യത്വം നല്‍കി

No comments:

Post a Comment