Tuesday, 4 August 2015

എം.ജി ഏകജാലകം: ആഗസ്റ്റ്‌ 5 വരെ രജിസ്റ്റര്‍ ചെയ്യാം


എം.ജി സര്‍വ്വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളജുകളില്‍ നടത്തപ്പെടുന്ന ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിലൂടെ പുതുതായി അനുവദിക്കപ്പെട്ട കോഴ്‌സുകളിലേക്കും നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്കും ആഗസ്റ്റ്‌ 5,ബുധനാഴ്‌ച വൈകിട്ട് അഞ്ച്‌ മണി വരെ ഓപ്‌ഷന്‍ നല്‍കാം.
ഒഴിവുള്ള സീറ്റുകളുടെ ഏറ്റവും പുതിയ വിശദാംശങ്ങള്‍ ക്യാപ്‌ വെബ്‌ സൈറ്റില്‍ ലഭിക്കും. അപേക്ഷകര്‍ക്ക്‌ ആഗസ്റ്റ്‌ അഞ്ചിന്‌ വൈകുന്നേരം 5 മണി വരെ ഓപ്‌ഷന്‍ പുതുതായി നല്‍കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും സാധിക്കും. സപ്ലിമെന്ററി അലോട്‌മെന്റില്‍ പങ്കെടുക്കുന്ന അപേക്ഷകര്‍ക്ക്‌ മാത്രമായി നിജപ്പെടുത്തിയിട്ടുള്ള രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ്‌ ഇതിന്‌ ശേഷം നടത്തും.

ബിരുദ പ്രോഗ്രാമുകളിലേക്ക്‌ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകരും സപ്ലിമെന്ററി അലോട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ ഓപ്‌ഷനുകള്‍ നല്‍കുന്നതിന്‌ പ്രത്യേകം ശ്രദ്ധിക്കണം.ആഗസ്റ്റ്‌ 10ന്‌ സപ്ലിമെന്ററി അലോട്‌മെന്റ്‌ ലിസ്റ്റ് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾ cap.mgu.ac.inഎന്ന വെബ്‌ സൈറ്റില്‍ നിന്നോ 0481-6555563,6555564,2732282 എന്നീ ഹെല്‍പ്‌ ലൈന്‍ നമ്പറുകളില്‍ നിന്നോ ലഭിക്കും.

No comments:

Post a Comment